Society Today
Breaking News

കൊച്ചി: മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് 2023 ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ 103 ശതമാനം ത്രൈമാസാടിസ്ഥാനത്തില്‍ വളര്‍ച്ച ലാഭത്തില്‍ രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിലെ 114.07 കോടിയെ അപേക്ഷിച്ച് ഈ പാദത്തില്‍ മൊത്തം വരുമാനം 156.20 കോടി രൂപയുമായി  മികച്ച ത്രൈമാസ വരുമാന വളര്‍ച്ച രേഖപ്പെടുത്തി.ഈ പാദത്തില്‍ കമ്പനിയുടെ അറ്റ നിഷ്‌ക്രിയ ആസ്തികള്‍ 0.44 ശതമാനം എന്ന നിലയില്‍ ശക്തമായി തുടരുകയാണ്.  കമ്പനിയുടെ അറ്റാദായം 103 ശതമാനം വര്‍ധിച്ച് 21.98 കോടിയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 10.82 കോടിയായിരുന്നു. നികുതിക്ക് മുമ്പുള്ള ലാഭം 30.43 കോടി രൂപയാണ്. കമ്പനി കൈകാര്യം ചെയ്യുന്ന സംയോജിത ആസ്തി മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ 593 കോടി രൂപ ഈ പാദത്തില്‍ വര്‍ധിച്ചു.

കഴിഞ്ഞ വര്‍ഷം മുത്തൂറ്റ് മിനി ഫിനാന്‍ഷ്യേഴ്‌സ് 50 പുതിയ ശാഖകള്‍ തുറന്ന് രാജ്യത്തുടനീളം ശൃംഖല വിപുലീകരിച്ചു. ഇപ്പോള്‍ കമ്പനിയുടെ ശൃംഖല മൊത്തം 870ലധികം  ശാഖകളായി വിപുലമാക്കി ഇതിലൂടെ വിവിധ പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെ സാമ്പത്തിക സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ സാധിച്ചു. 2024 സാമ്പത്തിക വര്‍ഷാവസാനത്തോടെ 1,000ലധികം  ശാഖകള്‍ എന്ന നാഴികക്കല്ലാണ് കമ്പനി ലക്ഷ്യമിടുന്നത്.തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സ്വര്‍ണ്ണ വായ്പാ അനുഭവം ലഭ്യമാക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്, വിപണിയില്‍ നേതൃത്വ സ്ഥാനത്ത് തുടരുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ട്. നൂതനവും മികച്ച സാമ്പത്തിക സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത് തുടരുമെന്നും മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ്  പറഞ്ഞു.ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച അനുഭവം നല്‍കുന്നതിന് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ് കൂടാതെ തങ്ങളുടെ സേവനങ്ങള്‍ തുടര്‍ച്ചയായി നവീകരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും പ്രതിജ്ഞാബദ്ധരാണെന്ന് മുത്തൂറ്റ് മിനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി ഇ മത്തായി കൂട്ടിച്ചേര്‍ത്തു.

Top